മകരവിളക്ക്: സുരക്ഷയ്ക്ക് 3000 പോലീസുകാര്‍

Thursday 4 January 2018 2:45 am IST

ശബരിമല: മകരവിളക്കിന് എത്തുന്ന ഭക്തലക്ഷങ്ങളുടെ സുരക്ഷയ്ക്കായി സന്നിധാനത്തും പമ്പയിലുമായി 3000ത്തോളം പോലീസുകാരുടെ സേവനം ലഭ്യമാക്കുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ മലപ്പുറം എസ്പി: ദേബേഷ്‌കുമാര്‍ ബഹ്റ പറഞ്ഞു. സന്നിധാനത്ത് മാത്രം 1700പോലീസുകാരെ വിന്യസിക്കും.

ഭക്തര്‍ മകരജ്യോതി കാണാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി. പുതിയതായി പണിത കെട്ടിടങ്ങള്‍, മറ്റു ചില സ്ഥലങ്ങള്‍ ഉള്‍പ്പെടെ 25 കേന്ദ്രങ്ങളാണ് ഉള്ളത്. ഇവിടെയെല്ലാം സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ചെറിയ കൂട്ടങ്ങളായി ക്രമീകരിച്ചായിരിക്കും ഭക്തരെ വിടുന്നത്.

മകരവിളക്ക് കഴിഞ്ഞ് തിരിച്ചിറങ്ങാന്‍ ഭക്തര്‍ തിരക്ക് കൂട്ടും. ഇവരെ നിയന്ത്രിച്ച് വിടാന്‍ കൂടുതല്‍ വഴി കണ്ടെത്തിയിട്ടുണ്ട്. പുല്ലുമേട്ടിലും പരിസരത്തും സുരക്ഷാക്രമീകരണത്തിന് പ്രത്യേക പോലീസ് മേധാവിയെ നിയമിക്കും.ഭക്തര്‍ അപകട ഭീഷണിയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.