പറവൂര്‍: തപസ്യ കലാസാഹിത്യവേദി അമ്പലപ്പുഴ താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ ധനുമാസ തിരുവാതിര ആഘോഷിച്ചു. വിചാരകേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ. എസ്. ഉമാദേവി ഉദ്ഘാടനം ചെയ്തു. തപസ്യ കോട്ടയം ജില്ലാ ഉപാദ്ധ്യക്ഷന്‍ പി.എന്‍.എസ്. നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. തിരുവാതിര അദ്ധ്യാപിക സുഭദ്രാമ്മ, ദാമ്പത്യ ജീവിതത്തില്‍ അമ്പതുവര്‍ഷം പിന്നിട്ടവര്‍ എന്നിവരെ ആദരിച്ചു. സി.മധു, വി. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മേഖലാ ഉപാദ്ധ്യക്ഷന്‍ അഡ്വ. പി.കെ. വിജയകുമാര്‍ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: