മണ്ഡലത്തിന്റെ വികസനം മന്ത്രി അട്ടിമറിക്കുന്നു: വിജയകുമാര്‍ മണിപ്പുഴ

Thursday 4 January 2018 1:00 am IST

തിരുവല്ല: മന്ത്രി മാത്യൂ ടി.തോമസ് മണ്ഡലത്തിന്റെ വികസനം അട്ടിമറിക്കുകയാണെന്ന് ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ വിജയകുമാര്‍ മണിപ്പുഴ.ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം സ്വന്തം മുന്നണിക്ക് പോലും തൃപ്തമല്ല.
തിരുവല്ല ബൈപ്പാസ് അടക്കമുള്ള വിഷയങ്ങളില്‍ മന്ത്രി പരാജയമായിരുന്നുവെന്നും വിജയകുമാര്‍ മണിപ്പുഴ കുറ്റപ്പെടുത്തി.ആനിക്കാട് പഞ്ചായത്ത് സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടനം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും.കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് ഇനിയും ഫെയര്‍ സേഫ്റ്റി എന്‍ഒസി. ആയിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് ജൂണ്‍ 6 ന് തുറന്നു കൊടുത്ത ബഹുനില മന്ദിര സമുച്ചയമാണ് സര്‍ക്കാര്‍ നടപടികളുടെ മെല്ലപ്പോക്കില്‍ ഇഴയുന്നത്.
ഗതാഗത മന്ത്രിയായിരുന്ന കാലത്ത് സ്പ്‌നപദ്ധതിയായി മന്ത്രി മാത്യൂ ടി തോമസ് മേനിനടിച്ച ബസ് ടെര്‍മിനല്‍ സമുച്ചയം തുടക്കം മുതല്‍ പേരുദോഷങ്ങളുടെ കേന്ദ്രമായിരുന്നു. ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയുടെയും സര്‍ക്കാര്‍ നടപടി ക്രമങ്ങളുടെയൂം സാങ്കേതികത്വങ്ങളില്‍പ്പെട്ട് ഉഴലുന്നത്.ഇതിന് വേണ്ട നടപടികള്‍ ഇതുവരെയും മന്ത്രി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.