ചങ്ങനാശ്ശേരി: സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോട്ടറി ജയ്പൂര്‍ ലിംപ് യുകെയുടെ സാമ്പത്തിക സഹായത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കൃത്രിമ കാല് വിതരണ ക്യാമ്പ് 7 മുതല്‍ 15 വരെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ റോട്ടറി വിനോദ് പട്ടേല്‍ ലിംപ് സെന്ററില്‍ നടക്കുമെന്ന് റോട്ടറി ജയ്പൂര്‍ ലിംപ് പ്രൊജക്ട് യുകെ കേരളാ കോര്‍ഡിനേറ്റര്‍ സ്കറിയ ജോസ് കാട്ടൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചങ്ങനാശേരി റോട്ടറി ക്ലബ്ബ് മുന്‍ പ്രസിഡന്റ് ടോമി കണിയാംപ്ലാക്കലിന്റെ സ്മരണാര്‍ഥമാണ് ക്യാമ്പ്. കൃത്രിമ കാല് നിര്‍മ്മാതാക്കളായ ചെന്നൈ മുക്തിയുടെ സാങ്കേതിക വിദഗ്ധരാണ് കാല് നിര്‍മ്മിച്ചുനല്‍കുന്നത്. ഒരു കൃത്രിമ കാലിന് പതിനായിരം രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട നൂറു പേര്‍ക്കാണ് ക്യാമ്പില്‍ കൃത്രിമ കാല് നിര്‍മ്മിച്ചു നല്‍കുന്നത്. ഏഴിനു രാവിലെ ഒമ്പതിനു നടക്കുന്ന ഉദ്ഘാടന സമ്മേളനം റോട്ടറി ജയ്പൂര്‍ ലിംപ് യുകെ ട്രസ്റ്റി പീറ്റര്‍ ഷിബിന്സ്കോ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: