തിറവെള്ളാട്ട് മഹോത്സവം ഇന്ന് മുതല്‍

Wednesday 3 January 2018 9:37 pm IST

തൃപ്രയാര്‍: പെരിങ്ങോട്ടുകര കാനാടികാവ് വിഷ്ണുമായ കുട്ടിച്ചാത്തന്‍ സ്വാമി ക്ഷേത്രത്തിലെ തിറവെള്ളാട്ട് മഹോത്സവം ഇന്ന് മുതല്‍ ഏഴ് വരെ ആഘോഷിക്കും. ഇന്ന് മഹാഗണപതിഹോമം, ഭഗവതിസേവ, വിശേഷാല്‍ പൂജ എന്നിവയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
നാളെ തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്ന് അഭിഷേക കാവടിയോടെ ഘോഷയാത്ര കാനാടിക്കാവിലെത്തും. പെരുവനം കുട്ടന്‍ മാരാര്‍ നയിക്കുന്ന പഞ്ചാരി മേളവും കക്കാട് രാജപ്പന്‍ മാരാരും സംഘവും നയിക്കുന്ന ഡബിള്‍ തായമ്പകയും തൃക്കൂര്‍ രാജനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യവും ഉണ്ടാകും. ഏഴിന് 10 മുതല്‍ വിഷ്ണുമായ ഭഗവാന്റെ രൂപക്കളം തൊഴല്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.