ആരാധനാലയങ്ങളുടെ അധികാരം വിശ്വാസികള്‍ക്ക്: ശശികല ടീച്ചര്‍

Wednesday 3 January 2018 9:53 pm IST

പനമരം: ഭരണകൂടങ്ങള്‍ക്ക് പിടിച്ചെടുക്കാനുള്ളതല്ല ഹിന്ദു ആരാധനാലയങ്ങളെന്നും ആരാധനാലയങ്ങളുടെ അധികാരം വിശ്വാസികള്‍ക്കാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചര്‍. മുരിക്കന്മാര്‍ ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡ് പിടിച്ചെടുക്കുന്നതിനെതിരെ വിശ്വാസികളുടെ നേതൃത്വത്തില്‍ പനമരത്ത് നടന്ന ക്ഷേത്രരക്ഷാ സംഗമത്തി ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
അഖിലയെ മതംമാറ്റാന്‍ പള്ളികളില്‍ പിരിവെടുത്തപ്പോള്‍ അത് തടയാന്‍ സഖാക്കള്‍ക്കായില്ല. ഹിന്ദുവിനെതിരെയുള്ള പ്രശ്‌നങ്ങളില്‍ യാ തൊന്നും ചെയ്യാനും സഖാക്കള്‍ക്കാവില്ല. ഒരു കാരണവശാലും മുരിക്കന്മാര്‍ ക്ഷേത്രഭരണം സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ല. മുരിക്കന്മാര്‍ ക്ഷേത്രഭരണം പിടിച്ചെടുക്കുന്നതിനെതിരെയുള്ള വിശ്വാസികളുടെ സമരത്തിന് അവസാനംവരെ ഹിന്ദു ഐക്യവേദി കൂടെയുണ്ടാകും. അമ്പലത്തില്‍ പോകാതെ ക്ഷേത്രകമ്മിറ്റികളില്‍ മാത്രം കയറിക്കൂടി ദേവന്റെ സ്വത്തുക്കള്‍ കൈയിട്ടുവാരാന്‍ ഹിന്ദുഐക്യവേദി ഒരു കാരണവശാലും സമ്മതിക്കില്ലെന്നും ടീച്ചര്‍ പറഞ്ഞു.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ടി ഡി ജഗനാഥകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം പനമരം ഖണ്ഡ് സംഘചാലക് എം ടി കുമാരന്‍, പള്ളിയറ രാമന്‍, വി രംഗരാജന്‍ (വൈഷ്ണവ സമാജം), ഒ ടി ബാലകൃഷ്ണന്‍, രമണി ശങ്കരന്‍(മഹിളാ ഐക്യവേദി), വി ജി വിശ്വേഷ്(പനമരം മുരിക്കന്മാര്‍ ക്ഷേത്രം), പുഷ്പ്പലത വാഴക്കണ്ടി, ശാന്തകുമാരി (മഹിളാ മോര്‍ച്ച), ഭക്ഷി(എസ്എന്‍ഡിപി), പി സി ചന്ദ്രന്‍ (കൃഷ്ണൂല ശ്രീകൃഷ്ണക്ഷേത്രം), അശോകന്‍(എരനെല്ലൂര്‍ വൈഷ്ണവക്ഷേത്രം), ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍ കെ രാജീവന്‍, വി കെ സന്തോഷ്, കെ. എസ് ദിലീപ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Jpeg

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.