കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

Wednesday 3 January 2018 9:54 pm IST

പീരുമേട്: കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയിലെ പെരുവന്താനം അമലഗിരിക്ക് സമീപം കാര്‍ കൊക്കയില്‍ വീണ് രണ്ട് പേര്‍ക്ക് പരിക്ക്.
പാല മേവട മടയങ്കല്‍ താഴത്ത് ജോണി മോസ് (30), പാല പുത്തന്‍പുരയ്ക്കല്‍ സുനീഷിന്റെ ഭാര്യ ചിഞ്ചു (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോണിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചിഞ്ചുവിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെയായിരുന്നു അപകടം. ഇതുവഴി മറ്റ് വാഹനങ്ങളിലെത്തിയവരും, നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും റോഡിലെത്തിച്ചത്. കുട്ടിക്കാനം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്ന് അമിത വേഗതയിലെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിലിടിക്കാതിരിക്കുവാന്‍ വെട്ടിച്ച് മാറ്റിയപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 150 അടി താഴ്ചയില്‍ വീണ കാര്‍ ഭാഗീകമായി തകര്‍ന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.