അണക്കര വില്ലേജ് ഓഫീസില്‍ ലാപ്ടോപ്പ് കവര്‍ന്നു

Wednesday 3 January 2018 9:55 pm IST

 

കട്ടപ്പന: അണക്കര വില്ലേജ് ഓഫീസില്‍ മോഷണം. രണ്ട് ലാപ്ടോപ്പ് കവര്‍ന്നു. ഇന്നലെ രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഓഫീസിന്റെ ജനല്‍പാളി കുത്തിത്തുറന്നാണ് മോഷണം നടന്നത്.
ചൊവ്വാഴ്ച അവധിയായതിനാല്‍ തിങ്കളാഴ്ച രാത്രിയിലോ, ചൊവ്വാഴ്ചയോ മോഷണം നടത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലം പരിശോധിച്ചു.
വണ്ടന്‍മേട് എസ്ഐ കെ.എ. ജോസിന്റെ നേതൃത്വത്തില്‍ മോഷ്ടാവിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി. രണ്ട് ലാപ്ടോപ്പിനുമായി 40,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഓഫീസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ എല്ലാം അടങ്ങിയ ലാപ്ടോപ്പാണ് മോഷണം പോയത്. ഇത് കളക്‌ട്രേറ്റില്‍ നിന്ന് ബ്ലോക്ക് ചെയ്തതായി വില്ലേജ് ഓഫീസര്‍ മോഹനന്‍പിള്ള അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.