പുല്‍പ്പള്ളി ക്ഷേത്രോത്സവം താലം വരവ്

Wednesday 3 January 2018 10:03 pm IST

പുല്‍പ്പളളി: സീതാ-ലവകുശ ക്ഷേത്ര ചുറ്റുവിളക്ക് മഹോല്‍സവത്തിലെ പ്രധാനദിനമായ ഇന്ന് പ്രസിദ്ധമായ അന്നദാനവും താലംവരവും നടക്കും. പുരാതന കാര്‍ഷിവിളവെടുപ്പ് ആഘോഷംകൂടിയാണിത്. ഇന്ന് നടക്കുന്ന അന്നദാനത്തില്‍ പങ്കെടുക്കാന്‍ അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും പുരാതര ഗിരിവര്‍ഗ്ഗ ജനതയുടെ പിന്‍മുറക്കാരും എത്താറുണ്ട്. കേരള വര്‍മ്മ പഴശ്ശിരാജയുടെ കാലത്തോടെയാണ് ചുറ്റുവിളക്കിന്റെ ഭാഗമായുളള അന്നദാനം പ്രസിദ്ധമായതെന്നാണ് വിശ്വാസം. പഴയ പുല്‍പ്പളളി ദേവസ്വം ഭൂമിയുടെ പരിധിയില്‍ നിന്നുളള മുപ്പതോളം കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെടുന്ന ചെറുതും വലുതുമായ താലങ്ങള്‍ ഇന്ന് സന്ധ്യയോടെ ജഡയറ്റ് കാവില്‍ സംഗമിച്ച് ഗജവീരന്മാരുടേയും താളമേളങ്ങളുടേയും നിശ്ചലദൃശ്യങ്ങളുടേയും അകമ്പടിയോടെ സീതാ-ലവകുശക്ഷേത്രത്തില്‍ സമാപിക്കും. ക്ഷേത്രത്തിന്റെ സ്ഥാനീയരായ ഗോത്രവിഭാഗങ്ങളുടെ വിവിധതരം അനുഷ്ഠാന കലാരൂപങ്ങളും താലം ചെരിഞ്ഞതിന് ശേഷമാണ് ക്ഷേത്ര പരിസരത്ത് അരങ്ങേറിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.