ചിത്രപ്രദര്‍ശനം

Wednesday 3 January 2018 10:04 pm IST

മാനന്തവാടി: പരമ്പരാഗത ചിത്രപ്രദര്‍ശനങ്ങളെ പൊളിച്ചെഴുതികൊണ്ട് പുതിയ പരീക്ഷണങ്ങളിലൂടെയുള്ള റിവോള്‍വ് സംഘ ചിത്രപ്രദര്‍ശനം ആരംഭിച്ചു. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് മാനന്തവാടി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചിരിക്കുന്നത്. മാനന്തവാടി സ്വദേശി ബിനീഷ് നാരായണന്‍, തലശ്ശേരി സ്വദേശിനി അമൃത വിശാല്‍, കണ്ണുര്‍ സ്വദേശി അംജും റിസ് വി എന്നിവരുടെ 15 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. സാധാരണ ക്യാന്‍വാസുകളില്‍ നിന്നും വിത്യസ്തമായി പേപ്പര്‍ പള്‍പ്പ് ചതച്ച ക്യാന്‍വാസുകളില്‍ പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഉണങ്ങിയ പൂവുകള്‍, ഇലകള്‍ എന്നിവയെല്ലാമാണ് ഉപയോഗിച്ചിരിക്കുന്നത്. വേറിട്ട് നില്‍ക്കുന്ന ഫ്രെയിമുകളിലാണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനം ടി.കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു. ജോസഫ് എം.വര്‍ഗീസ്, സണ്ണി മാനന്തവാടി, സരസ്വതി എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.