ലൗ ജിഹാദില്ലെന്നത് വസ്തുതാവിരുദ്ധം: ആര്‍.വി. ബാബു

Thursday 4 January 2018 2:45 am IST

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നില്ലെന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍ വസ്തുതാവിരുദ്ധവും പരിഹാസ്യവുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു.

റിപ്പോര്‍ട്ട് പരസ്പര വിരുദ്ധമാണ്. ഇസ്ലാം മതം സ്വീകരിച്ച ഹിന്ദുക്കളില്‍ 61 ശതമാനം പേരും പ്രണയം മൂലം മതം മാറിയവരാണെന്ന കണ്ടെത്തല്‍ തന്നെ ലൗ ജിഹാദിന് മതിയായ തെളിവാണ്. പ്രണയം മതംമാറ്റത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ലൗ ജിഹാദായി കണക്കാക്കപ്പെടുന്നത്. വെറും എട്ട് ശതമാനം പേരാണ് ദാരിദ്ര്യം മൂലം മതം മാറുന്നത് എന്നത് ശ്രദ്ധേയം.

പെണ്‍കുട്ടികളാണ് ഇരകളാക്കപ്പെടുന്നവരില്‍ ഏറെയും എന്നിരിക്കെ, ലൗ ജിഹാദില്ലെന്ന ആഭ്യന്തര വകുപ്പിന്റെ രേഖ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം വളച്ചൊടിക്കപ്പെട്ടതാണെന്ന് കരുതേണ്ടി വരും. ഇത് മത തീവ്രവാദികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി തയ്യാറാക്കിയതാണ്. ഹിന്ദു സംഘടനകള്‍ മാത്രമല്ല, ക്രൈസ്തവ സഭയും മതംമാറി ഭീകര പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാവുന്ന ക്രിസ്ത്യന്‍ യുവാക്കളെക്കുറിച്ചുള്ള ആശങ്ക വെളിപ്പെടുത്തിയിട്ടുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.