മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും

Thursday 4 January 2018 2:45 am IST

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടു വിജയവഴിയില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വാട്ട്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ടോട്ടനം ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് സ്വാന്‍സീയെ തോല്‍പ്പിച്ചു.

പ്രീമിയര്‍ ലീഗിലെ ഏറ്റവും വേഗമാര്‍ന്ന ഗോള്‍ കുറിച്ച് റഹീം സ്റ്റര്‍ലിങ്ങ് മാഞ്ചസ്റ്റര്‍ സിറ്റയെ മുന്നിലെത്തിച്ചു. കളി തുടങ്ങി 38-ാം സെക്കന്‍ഡില്‍ തന്നെ സ്റ്റര്‍ലിങ്ങ് വാട്ട്‌ഫോര്‍ഡിന്റെ വലകുലുക്കി. ആദ്യ പകുതിയവസാനിക്കും മുമ്പ് വാട്ട്‌ഫോര്‍ഡിന്റെ ക്രിസ്ത്യന്‍ കബാസിലി സെല്‍ഫ് ഗോള്‍ കുറിച്ചതോടെ മാഞ്ചസ്റ്റര്‍ സിറ്റി 2-0 ന് മുന്നിലെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ അഗ്യൂറോ സിറ്റിയുടെ ലീഡ് 3-0 ആക്കി. കളിയവസാനിക്കാന്‍ എട്ട് മിനിറ്റ് ശേഷിക്കെ ആന്ദ്രെ ഗാരി വാട്ട്‌ഫോര്‍ഡിന്റെ ആശ്വാസ ഗോള്‍ നേടി.
തുടര്‍ച്ചയായ പതിനെട്ട് വിജയങ്ങള്‍ നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയെ കഴിഞ്ഞ മത്സരത്തില്‍ ക്രിസ്റ്റല്‍

പാലസ് ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുനിര്‍ത്തിയിരുന്നു.
തോല്‍വിയറിയാതെ മുന്നേറുന്ന മാഞ്ചസ്റ്റര്‍ സിറ്റി 22 മത്സരങ്ങളില്‍ 62 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 22 മത്സരങ്ങളില്‍ 47 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്ത് നിലവിലെ ജേതാക്കളായ ചെല്‍സിക്കാണ് മൂന്നാം സ്ഥാനം.45 പോയിന്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.