തിരുവാതിര ആഘോഷവും മാതൃപൂജയും

Thursday 4 January 2018 10:39 am IST

അരിയല്ലൂര്‍: വ്യാസ വിദ്യാനികേതന്‍ സ്‌കൂളില്‍ തിരുവാതിര മാതൃപൂജയായി ആഘോഷിച്ചു. കുട്ടികള്‍ മാതൃപഞ്ചകം ചൊല്ലി അമ്മമാരുടെ പാദപൂജ നടത്തി. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എ.കെ.ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ എ.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ എന്‍.എം.ബിജു, സെക്രട്ടറി അജിത്ത് കുമാര്‍, മാതൃസമിതി അദ്ധ്യക്ഷ സുധ എന്നിവര്‍ സംസാരിച്ചു.
വളാഞ്ചേരി: സാന്ദീപനി വിദ്യാനികേതനില്‍ നടന്ന തിരുവാതിര ആഘോഷവും കുടുംബസംഗമവും മഹിളാ ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സൗദാമിനി പട്ടയില്‍ ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡന്റ് സുമിത മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.സ്മിതദാസ്, കെ സിദ്ധാര്‍ത്ഥന്‍, പി.ശൈലജ, കെ.എല്‍.വാണി, ലത ശശി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സമൂഹ തിരുവാതിരക്കളിയും അരങ്ങേറി.
കരുവാരക്കുണ്ട്: അരവിന്ദാ വിദ്യാനികേതനില്‍ തിരുവാതിര മാതൃപൂജയായി ആഘോഷിച്ചു. മാതൃസമിതിയുടെ നേതൃത്വത്തില്‍ തിരുവാതിരക്കളിയും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.