അമേരിക്കയെ കണ്ണടച്ച് വിശ്വസിക്കരുത്

Thursday 4 January 2018 12:03 pm IST

ന്യൂദല്‍ഹി: പാക്കിസ്ഥാനെതിരെയുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അധിക്ഷേപത്തിന് വിദേശകാര്യ മന്ത്രി ഖ്വാജ ‍ആസിഫിന്‍റെ തിരിച്ചടി. അമേരിക്കയെ വിശ്വസിക്കാതിരിക്കാന്‍ പാക്കിസ്ഥാന് നിരവധി കാരണങ്ങളുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

‘അമേരിക്കയെ ഒരിക്കലും കണ്ണടച്ച്‌ വിശ്വസിക്കരുത് എന്നാണ് ചരിത്രം തങ്ങളെ പഠിപ്പിച്ചത്’ എന്ന് ട്വീറ്റ് ചെയ്ത ഖ്യാജ ആസിഫ്, ‘നിങ്ങള്‍ സന്തുഷ്ടരല്ല എന്നറിയുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്, എന്നാല്‍ ഞങ്ങളുടെ അഭിമാനം പണയം വെക്കാന്‍ തയാറല്ല’ എന്ന് മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.