ഏറ്റവും വിലയേറിയ വോഡ്കയെ മോഷ്ടിച്ചതാര്?​

Thursday 4 January 2018 12:27 pm IST

കോപ്പന്‍ഹേഗന്‍: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ‘വോഡ്ക’ മോഷണം പോയി. 1.3 മില്യണ്‍ യുഎസ് ഡോളര്‍ വില വരുന്ന വോഡ്കയാണ് ഡെന്മാര്‍ക്കിലെ ബാറില്‍നിന്ന് മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത്.

കോപ്പന്‍ഹേഗനിലുള്ള കഫേ 33 ബാറിലാണ് മോഷണം നടന്നത്. മൂന്ന് കിലോയോളം സ്വര്‍ണവും പ്ലാറ്റിനവും ഡൈമണ്ടുകളും അത്രയും തന്നെ വെള്ളിയും ഉപയോഗിച്ചാണ് ഇതിന്റെ കുപ്പി നിര്‍മ്മിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബാര്‍ ഉടമയായ ബ്രിയാന്‍,​ ലാത്വിയ ആസ്ഥാനമായുള്ള ഡാര്‍ട്‌സ് മോട്ടോര്‍ കമ്പനിയില്‍ നിന്ന് വായ്പയായി വാങ്ങിയതാണ് ഈ വോഡ്കയെന്ന് ബ്രിയാന്‍ പറയുന്നു . പ്രദേര്‍ശനത്തിനായാണ് വോഡ്ക ബാറില്‍ വച്ചിരുന്നത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.