ലക്നോ: ഉത്തര്‍പ്രദേശില്‍ ഗുണ്ടാ നേതാവിനെ ഏറ്റുമുട്ടലില്‍ പോലീസ് വധിച്ചു. നിരവധി കേസുകളില്‍ പ്രതിയായ സത് വീര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബുലന്ധ്സാഹറിലെ വാലിപുര കനാലിന് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
യുപിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് വിശദീകരണം. ഇയാളുടെ താവളം മനസിലാക്കി പോലീസ് എത്തിയെങ്കിലും ഇരുട്ടും മൂടല്‍മഞ്ഞും മുതലെടുത്ത് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് വെടിവച്ചത്.വെടിയേറ്റ് ഗുണ്ടാനേതാവ് തല്‍ക്ഷണം മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: