തലശ്ശേരി: മറുനാടന്‍ ചരക്ക് ലോറി നിയന്ത്രണം തെറ്റി ജില്ലാ കോടതി വളവിലെ ഓവ് ചാലില്‍ വീണു. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് അപകടം. മഹാരാഷ്ട്ര രജിസ്ടേഷനുള്ള എംഎച്ച് 17 ബിഡി 7999 നാഷണല്‍ പര്‍മിറ്റ് ലോറിയാണ് കണ്ണൂര്‍ ഭാഗത്തേക്ക് പോവുന്നതിതിനിടയില് കോടതിക്കടുത്ത അപകട വളവിലെ ഓവുചാലില്‍ വീണത്. ലോറിക്കും കോടതി മതിലിനും നാശനഷ്ടം സംഭവിച്ചു. ദേശിയ പാതയില്‍ ഇടത് വശം റോഡിലൂടെ പോവേണ്ടുന്ന ലോറി വലത് ഭാഗത്തേക്ക് വെട്ടിച്ചോടിയതാണ് അപകട കാരണമെന്ന് സൂചനയുണ്ട്. റിക്കവറി വാഹനത്തിന്റെ സഹായത്തോടെ പൊക്കി മാറ്റിയ ലോറി പോലീസ് കസ്റ്റഡിയിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: