തൃശൂര്‍: സംസ്ഥാനത്ത് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന മോട്ടോര്‍ വാഹനപണിമുടക്ക് പിന്‍വലിച്ചു. നിര്‍ദിഷ്ട മോട്ടോര്‍വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന് അറിയിച്ചു.
ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ബില്‍ ഈ മാസം അഞ്ചിനു പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സമരമെന്നാണ് സംഘാടകര്‍ അറിയിച്ചത്.
നിയമ ഭേദഗതി പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: