പെട്രോള്‍ പമ്പില്‍ തീപിടുത്തം: ഒഴിവായത് വന്‍ ദുരന്തം

Friday 5 January 2018 1:00 am IST

തിരുവല്ല: കുരിശ് കവലയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഭാരത് പെട്രോളിയം പമ്പിലെ ഇലക്ട്രിക് റൂമില്‍ തീപിടുത്തം.ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു സംഭവം. ഷോട്ട് സര്‍ക്യൂട്ടായിരുന്നു തീപിടിക്കാനുള്ള കാരണം.
പമ്പിന് എതിര്‍ വശത്ത് സ്ഥാപിച്ചിട്ടുള്ള ഇലക്ട്രി ട്രാന്‍സ്‌ഫോര്‍മറിലുണ്ടായ ഷോട്ട് സര്‍ക്ക്യൂട്ടില്‍ നിന്നാണ് പമ്പിന്റെ ഇലക്ട്രിക് റൂമിന് തീപിടിച്ചത്.ട്രാന്‍സ് ഫോര്‍മറില്‍ നിന്ന് അമിതമായി ഉണ്ടായ വൈദ്യുത പ്രവാഹത്തില്‍ പമ്പിലെ 30 കെവി സ്റ്റെബിലൈസറടക്കം കത്തി.തുടര്‍ന്ന് തിരുവല്ലയില്‍ നിന്നുള്ള അഗ്നിശമന സേനാ എത്തി സുരക്ഷ വിലയിരുത്തി.നഗരത്തില്‍ ഏറെ തിരക്കുള്ള ഭാഗത്തെ പമ്പിലാണ് തീപിടുത്തം ഉണ്ടായത്.സമീപത്ത് മറ്റൊരു പമ്പും,മണ്ണെണ്ണ മൊത്തവ്യാപാര കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്,

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.