കച്ചോലം

Friday 5 January 2018 2:30 am IST

ശാസ്ത്രീയ നാമം: Kaempferia galanga
സംസ്‌കൃതം-ശത്യ, ദ്രാവിഡ
തമിഴ്: കച്ചോലം
എവിടെക്കാണാം: കേരളത്തില്‍ വ്യാപകമായി കാണുന്ന കച്ചോലം നാണ്യവിളയായും കൃഷി ചെയ്യാറുണ്ട്. കിഴങ്ങുവര്‍ഗ്ഗത്തില്‍ പെട്ടതാണ് കച്ചോലം.
പുനരുത്പാദനം: കിഴങ്ങു നട്ട് പുനരുത്പാദിപ്പിക്കാം.
ഔഷധപ്രയോഗങ്ങള്‍: ഒരു കഷ്ണം കച്ചോലം വെറ്റിലയോടുകൂടി ചവച്ചാല്‍ (ചര്‍വ്വണം ചെയ്യുക) വായ്‌നാറ്റം , മോണപഴുപ്പ് എന്നിവ ശമിക്കും.

അലര്‍ജി കൊണ്ടുള്ള തുമ്മല്‍ മാറാന്‍ 20 മില്ലി പച്ച നെല്ലിക്ക നീരോടൊപ്പം മൂന്ന് ഗ്രാം കച്ചോലം അരച്ചുകലക്കി കുടിക്കുകയോ അല്ലെങ്കില്‍ ഒരു കഷണം കച്ചോലം ചവച്ചിറക്കിയശേഷം നെല്ലിക്ക നീര് കുടിക്കുകയോ ചെയ്യുക. ഏഴ് ദിവസം തുടര്‍ച്ചയായി ഒരു നേരം കഴിക്കുക.
ചുമ, ശ്വാസംമുട്ട്, വാതരോഗം ഇവയ്ക്കുള്ള എല്ലാ മരുന്നിലും കച്ചോലം ചേര്‍ക്കുന്നു.

ഹൃദ്രോഗികള്‍ക്ക് ആയുര്‍വേദം പരമ ഔഷധമായി പറയുന്ന കുകുന്തിക ചൂര്‍ണ്ണത്തില്‍ കച്ചോലം ചേര്‍ക്കുന്നു. ശ്വാസരോഗികള്‍ക്ക് നല്‍കുന്ന ശത്യാദി ചൂര്‍ണ്ണത്തിലും കച്ചോലം ചേര്‍ക്കുന്നു.
കുകുന്തിക ചൂര്‍ണ്ണം- നീര്‍മരുതിന്‍ തൊലി, കടുക്കാത്തൊണ്ട്, ചുക്ക്, തിപ്പലി, പുഷ്‌കരമൂലം, കച്ചോലക്കിഴങ്ങ്, വയമ്പ്, ഓരില വേര്, വന്‍കുറുന്തോട്ടി വേര്, ആനക്കുറുന്തോട്ടി വേര്, കുറുന്തോട്ടി വേര്, ആടലോടക വേര്, ഇവ സമം ഉണക്കിപ്പൊടിച്ച് അഞ്ച് ഗ്രാം പൊടി തിളപ്പിച്ചാറ്റിയ പശുവിന്‍ പാലില്‍ ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിച്ചാല്‍ ഹൃദ്രോഗം പൂര്‍ണ്ണമായി ശമിക്കും. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയും മാറും. തുടര്‍ച്ചയായി രണ്ട് മാസം സേവിക്കുക.

കര്‍ക്കിടക ശ്യംഗി, ഓരില വേര്, മൂവില വേര്, ചെറുവഴുതന വേര്, വന്‍വഴുതന വേര്, ഞെരിഞ്ഞില്‍, ആടലോടക വേര്, കൊടിത്തൂവ വേര്, ചെറുതേക്കിന്‍ വേര്, കടുകുരോഹിണി, വേപ്പിന്‍ തൊലി, ചിറ്റമൃത്, ദേവതാരം, കച്ചോലക്കിഴങ്ങ്, അരത്ത, കാട്ടുപടവലം, ചുക്ക്, കുരുമുളക്, തിപ്പലി, ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിക്കുക. 100 മില്ലി വീതം കല്‍ക്കണ്ടം, തേന്‍ ഇവ മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും 15 ദിവസം സേവിക്കുക. ആസ്മ വിട്ടുമാറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.