രാജാക്കാട് തൊഴിലാളികളെ സാമൂഹ്യവിരുദ്ധര്‍ മര്‍ദ്ദിച്ചു

Thursday 4 January 2018 8:52 pm IST

 

 

കട്ടപ്പന: രാജാക്കാടിന് സമീപം സാമൂഹ്യവിരുദ്ധര്‍ തൊഴിലാളികളെ മര്‍ദ്ധിച്ചു. പഞ്ചായത്ത് റോഡിന്റെ അനുബന്ധ നിര്‍മ്മാണവുമായി എത്തിയ തൊഴിലാളികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ആകമണത്തില്‍ പരിക്കേറ്റ ഉടുമ്പന്‍ചോല മാട്ടുതാവളം മണികണ്ഠവിലാസത്തില്‍ മണികണ്ഠന്‍ (35), അരുവിളംചാല്‍ ഉമ്മടയ്ക്കല്‍ ബേബി (49), ഇയാളുടെ മകന്‍ അനില്‍ (17), ഉടുമ്പന്‍ചോല ചന്ദ്രവിലാസം സുരേഷ് (27) എന്നിവര്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മിയ്ക്കുന്നതിനായി എത്തിയ കരാര്‍ തൊഴിലാളികളായിരുന്നു ഇവര്‍.
ജോലിയുടെ വിശ്രമ സമയത്ത് താത്കാലിക ഷെഡില്‍ കാപ്പിയുണ്ടാക്കി കുടിയ്ക്കാന്‍ ഇവര്‍ ശ്രമിയ്ക്കുന്നതിനിടെ സമീപത്ത് എത്തിയ മൂന്നംഗ സംഘം ഇവരോട് അകാരണമായി തട്ടിക്കയറുകയായിരുന്നു. പ്രകോപിതരായ സംഘം കല്ലുകൊണ്ട് മണികണ്ഠന്റെ മുഖത്ത് ഇടിച്ച് മുറിവേല്‍പ്പിച്ചു. പിതാവിന്റെ തൊഴില്‍ സ്ഥലത്ത് എത്തിയ ബേബിയുടെ മകന്‍ അനില്‍ ഉള്‍പ്പടെയുള്ളവരെ സംഘം മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് പ്രദേശവാസിയായ ജനപ്രതിനിധി എത്തിയതോടെയാണ് രക്ഷപെട്ടതെന്നും ആശുപത്രിയിലേയ്ക്ക് പോരാന്‍ സാധിച്ചതെന്നും ഇവര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.