ബസ് സര്‍വ്വീസുകള്‍ നിര്‍ത്തി

Thursday 4 January 2018 8:53 pm IST

മറയൂര്‍: ബസ് സര്‍വ്വീസുകള്‍ കൂട്ടത്തോടെ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് കാന്തല്ലൂര്‍ നിവാസികളുടെദീര്‍ഘദൂര യാത്ര പ്രതിസന്ധിയില്‍. പതിനഞ്ചോളം ബസ് സര്‍വ്വീസുകള്‍ ഉണ്ടായിരുന്ന കാന്തല്ലൂരില്‍നിലവില്‍ ഏഴ് ബസുകള്‍ മാത്രമാണ് എത്തുന്നത്. രാവിലെ എട്ടരയ്ക്ക്കാന്തല്ലൂരില്‍ നിന്നുള്ള ബസിന് ശേഷംപിന്നീട് മൂന്ന് മണിക്കാണ് ബസുള്ളത്.നിര്‍ത്തലാക്കിയവയുടെ കൂട്ടത്തില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും ഉള്‍പ്പെടുന്നു.
പെരുമല, പുത്തൂര്‍, നാരാച്ചി, തലച്ചോര്‍ കടവ്എന്നീജനവാസ കേന്ദ്രങ്ങള്‍ക്ക് പുറമേനിരവധി വനവാസി കോളനികളില്‍ നിന്നുള്ള യാത്രക്കാര്‍ കാന്തല്ലൂര്‍ ടൗണിലെത്തിയാണ് ബസ് യാത്ര ചെയ്തിരുന്നത്. സമാന്തര സര്‍വ്വീസുകളായി മാറിയ ഷെയര്‍ ഓട്ടോ സര്‍വ്വീസുകളും സമാന്തര ജീപ്പ് സര്‍വ്വീസുകളും കാരണം ലാഭകരമല്ലാത്തതിനാല്‍ പതിനൊന്ന് കിലോമീറ്റര്‍ അകലയുള്ള കോവില്‍ക്കടവില്‍ ബസുകള്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്നതാണ് ദീര്‍ഘദൂര യാത്രക്കാരെ വലച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.