പോളകള്‍ നശിപ്പിക്കാന്‍ അമേരിക്കന്‍ യന്ത്രമെത്തി

Friday 5 January 2018 2:00 am IST

കുട്ടനാട്: കുട്ടനാട്ടിലെ ജലാശയങ്ങള്‍ക്ക് ഭീഷണിയായി മാറിയ പോളകള്‍ വേഗത്തില്‍ നശിപ്പിക്കുന്നതിനായി അമേരിക്കയില്‍ നിന്ന് യന്ത്രമെത്തിച്ചു. അക്വാട്ടിക് വീഡ് കട്ടര്‍ ആന്‍ഡ് ഷ്രഡ്ഡര്‍ എന്ന ഉപകരണം ഇന്നലെ രാമങ്കരിയിലെ ഏസി കനാലില്‍ പരീക്ഷിച്ചു.
എ-സി കനാലിലെ പോള നീക്കല്‍ കരാര്‍ ഏറ്റെടുത്ത എംജിഎം റിസോഴ്‌സ് കമ്പനിയാണ് യന്ത്രം എത്തിച്ചത്. യന്ത്രം വികസിപ്പിച്ച അമേരിക്കന്‍ കമ്പനിയുടെ ഡയറക്ടറും എഞ്ചിനീയറും സ്ഥലത്തെത്തിയിരുന്നു. അവര്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം നാട്ടുകാര്‍ക്കും തൊഴിലാളികള്‍ക്കും വിശദീകരിച്ചു നല്‍കി.
ഒരുമണിക്കൂര്‍ കൊണ്ട് അഞ്ചേക്കര്‍ പ്രദേശത്തെ പോള നശിപ്പിക്കാന്‍ കഴിയും. മൂന്നു തൊഴിലാളികളാണ് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടത്. വലിയ ബ്ലേഡുകള്‍ ഉപയോഗിച്ച് പോളകള്‍ അരിഞ്ഞു തള്ളുകയും അടിയിലെ ചെളിയുമായി കൂട്ടിയിളക്കുകയും ചെയ്യുന്നതാണ് പ്രവര്‍ത്തനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.