വനിതാ പഞ്ചായത്തംഗത്തെ അധിക്ഷേപിക്കുന്നു കുപ്രചാരണത്തിന് പിന്നില്‍ സിപിഎം: ബിജെപി

Friday 5 January 2018 2:00 am IST

ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ ബിജെപി മെമ്പര്‍ ബിന്ദു ബിജുവിനെ സംഘപരിവാറില്‍ നിന്നും ബിജെപിയില്‍ നിന്നും പുറത്താക്കിയെന്നും പറഞ്ഞ് പ്രചരിക്കുന്ന പോസ്റ്ററിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലായെന്നും ഈ പോസ്റ്ററിന് പിന്നില്‍ സിപിഎം ആണന്നും ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്ത് ആരോപിച്ചു.
ബിന്ദു ബിജു ബിജെപിയുടെ നിയോജക മണ്ഡലം വൈസ് പ്രസിഡന്റാണ്. മെമ്പറുടെ വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശത്തും തീരപ്രദേശത്തും ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ പോസ്റ്റര്‍ വിവാദം.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊതിച്ചോറ് കൊടുക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ ബിജെപി മെമ്പറെ പുറത്താക്കിയെന്നാണ് സിപിഎം കുപ്രചാരണം നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.