കര്‍ഷക സമൂഹത്തിന് സാമൂഹ്യസുരക്ഷ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Thursday 4 January 2018 8:56 pm IST

പാലക്കാട്: കര്‍ഷ സമൂഹത്തിന് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍.
സഹകരണ വകുപ്പിന്റെയും ജില്ല സഹകരണ ബാങ്കിന്റെയും പ്രാഥമിക സഹകരണ ബാങ്കുകളുടെയും ആഭിമുഖ്യത്തില്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച നെല്‍കര്‍ഷക-സഹകരണ സംഘം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലക്കാട്ടെ സഹകരണമേഖല നടപ്പാക്കാന്‍ പോകുന്ന നെല്ലു സംഭരണ യജ്ഞത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ വി വിജയദാസ്, കെ കൃഷ്ണന്‍കുട്ടി, കെ ഡി പ്രസേനന്‍, മുഹമ്മദ് മുഹസിന്‍, സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, എന്നിവര്‍ സംസാരിച്ചു.
സഹകരണ മേഖലയില്‍ നെല്ല് സംഭരിക്കുന്നതിന്റെ പദ്ധതി രേഖ മന്ത്രിക്ക് കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.