വാന നിരീക്ഷണ കേന്ദ്രം പ്രവര്‍ത്തന ഉദ്ഘാടനം ഇന്ന്

Thursday 4 January 2018 8:57 pm IST

പാലക്കാട്: ജലസേചനവകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി ആരംഭിച്ച വാനനിരിക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മലമ്പുഴ ഗാര്‍ഡനില്‍ ഇന്ന് വൈകീട്ട് ആറിന് വി.എസ്. അച്ചുതാനന്ദന്‍ എംഎല്‍എ നിര്‍വ്വഹിക്കും.
വാന നിരീക്ഷണത്തിന് യോജിച്ച അമേരിക്കന്‍ നിര്‍മിത സെലസ്‌ട്രോണ്‍ ദൂരദര്‍ശിനിയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഈ അത്യാധുനിക ദൂരദര്‍ശിനി 11′ അപര്‍ച്ചറോടും കംപ്യൂട്ടറൈസ്ഡ് ആട്ടോമാറ്റിക് ട്രാക്കിങ് സൗകര്യങ്ങളോടുകൂടിയതുമാണ്. ഇത് ജി.പി.എസ് സാറ്റലൈറ്റിന്റെ സഹായത്തോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ദൂരദര്‍ശിനിയിലൂടെ ഗഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും നിരീക്ഷിക്കാം. നെബുലകള്‍, ഗ്യാലക്‌സികള്‍, എന്നിവ വീക്ഷിക്കാനും അവയെ പറ്റിയുളള വിവരങ്ങള്‍ ആസ്‌ട്രോ ഫോട്ടോഗ്രാഫിയിലൂടെ ശേഖരിക്കാനും സാധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.