പളളിപ്പുറം: പഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സിപിഎമ്മിനെ സഹായിച്ചുവെന്നുള്ള കോണ്‍ഗ്രസിന്റെ ആരോപണം ജാള്യത മറയ്ക്കാനുള്ള പാഴ്വേലയാണെന്ന് അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍. ഇടതു വലത് പാര്‍ട്ടികളോട് ബിജെപിയ്ക്ക് ഒരെ നിലപാടാണ്. സിപിഎം അക്രമ രാഷ്ട്രീയത്തിന് എതിരെ ജനകീയ പ്രതിരോധം തീര്‍ത്ത് കൊണ്ടിരിയ്ക്കുന്ന പള്ളിപ്പുറത്ത് ബിജെപി അവരെ സഹായിച്ചു എന്നുള്ള ആരോപണം ജനം പുശ്ചിച്ച് തള്ളുമെന്ന് ജയകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: