ബൈക്കിടിച്ചു വീഴ്ത്തി വീട്ടമ്മയുടെ മാല അപഹരിച്ചു

Friday 5 January 2018 2:00 am IST

മുഹമ്മ: മകളുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയെ ഇടിച്ചു വീഴ്ത്തിയ ശേഷം ബൈക്കിലെത്തിയ യുവാവ് സ്വര്‍ണ മാല കവര്‍ന്നു. മണ്ണഞ്ചേരി അഞ്ചാം വാര്‍ഡ് തോട്ടുങ്കല്‍ ഗോപിയുടെ ഭാര്യ ബിന്ദുവിന്റെ മൂന്നര പവന്റെ മാലയാണ് അപഹരിച്ചത്. ബുധനാഴ്ച്ച രാത്രി എട്ടരയോടെ മണ്ണഞ്ചേരി ജംഗ്ഷന് കിഴക്ക് മാര്‍ക്കറ്റ്-കിഴക്കേ പള്ളി റോഡിലായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് സ്‌കൂട്ടറിന്റെ പിന്നില്‍ ബൈക്ക് ഇടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബിന്ദുവും മകളും റോഡിലേക്ക് തെറിച്ചു വീണു. ഈ സമയത്താണ് ഇയാള്‍ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുത്തത്. പോലീസും നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.

മാല കവര്‍ന്നു
മാവേലിക്കര: അടുക്കള വാതില്‍ തുറന്ന് പുറത്തേക്കിറങ്ങിയ വീട്ടമ്മയുടെ രണ്ടരപവന്റെ സ്വര്‍ണമാല മോഷ്ടാ വ് കവര്‍ന്നു. ഈരേഴ വടക്ക് കൊച്ചുവീട്ടില്‍ ഇടിക്കുള യോഹന്നാന്റെ ഭാര്യ ഓമനയുടെ മാലയാണ് കവര്‍ന്നത്. ഇന്നലെ രാവിലെയാണ് സംഭവം. മോഷ്ടാവ് മതില്‍ ചാടി ഓടിരക്ഷപ്പെട്ടു. മാലയിലുണ്ടായിരുന്ന മിന്നും കുരിശും സമീപത്തു തന്നെ പൊട്ടി വീണു കിടന്നതിനാല്‍ നഷ്ടപ്പെട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.