വ്യോമയാന മന്ത്രിയെ അഭിനന്ദിച്ച് മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍

Thursday 4 January 2018 9:57 pm IST

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിന്റെ ബലപ്പെടുത്തല്‍ പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി സര്‍വീസിന് തുറന്നു നല്‍കിയ കേന്ദ്ര വ്യോമയാന മന്ത്രിയെയും എയര്‍പോര്‍ട്ട് ഇന്ത്യ അതോറിറ്റിയേയും മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ അഭിനന്ദിച്ചു.
നിലവിലെ റണ്‍വേ നീളം കുറച്ച് വിമാനത്താവളത്തെ കോഡ് ഡി കാറ്റഗറിയില്‍ തളച്ചിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കി. കരിപ്പൂരില്‍ നിന്ന് നിര്‍ത്തലാക്കിയ വലിയ വിമാന സര്‍വീസുകളും ഹജ്ജ് പുറപ്പെടല്‍ കേന്ദ്രവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.