പ്രതിരോധ കരാറുകളിലായി ചെലവഴിച്ചത് 2.40 ലക്ഷം കോടി

Friday 5 January 2018 2:30 am IST

ന്യൂദല്‍ഹി: ഇന്ത്യയിലും വിദേശത്തുമായി കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 187 പ്രതിരോധ കരാറുകളിലായി ഇന്ത്യ ചെലവഴിച്ചത് 2.40 ലക്ഷം കോടി രൂപ. വിവിധ സൈനികാവശ്യങ്ങള്‍ക്കും യുദ്ധോപകരണങ്ങള്‍ സ്വന്തമാക്കുന്നതിനും വേണ്ടി നടത്തിയ ഇടപാടുകളും ഇതില്‍പെടുന്നു.

കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ബാംറെയാണ് ലോക്‌സഭയില്‍ കണക്കുകള്‍ വ്യക്തമാക്കിയത്. 187 കരാറുകളില്‍ 119 എണ്ണവും ഒപ്പുവെച്ചത് ഇന്ത്യന്‍ വ്യാപാരികളുമായാണ്. 1.62 ലക്ഷം കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.

വിദേശ രാജ്യങ്ങളിലെ വ്യാപാരികളുമായി ഒപ്പുവെച്ച 68 ഉടമ്പടികളിലാകട്ടെ 1.24 ലക്ഷം കോടി രൂപയാണ് നിക്ഷേപിച്ചത്. 2.40 ലക്ഷം കോടിരൂപയാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ചെലവഴിച്ച തുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.