തിരുവനന്തപുരം: ഫ്ലാറ്റുകളിലെ താമസക്കാര്‍ക്കെല്ലാം കൂടി ഒറ്റ പാചകവാതക കണക്ഷന് ആക്കാന്‍ ഭാരത് പെട്രോളിയം തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കമ്പനി പുറത്തിറക്കി. ഇതുപ്രകാരം ഒരു ഫ്ലാറ്റില്‍ നൂറു കുടുംബങ്ങളുണ്ടെങ്കിലും ഒരു വര്‍ഷം ആകെ ആറ് സിലിണ്ടറുകള്‍ മാത്രമെ ലഭിക്കുകയുള്ളൂ.
പിന്നീട് സിലിണ്ടര്‍ വേണമെന്നുള്ളവര്‍ 928 രൂപ മുടക്കേണ്ടി വരുമെന്നതാണ് പ്രത്യേകത. റെട്രിക്യുലേറ്റഡ് സപ്ലൈ എന്ന പേരില്‍ കണക്ഷന് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ സിലിണ്ടറുകള്‍ നല്‍കാനാവില്ലെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.
എണ്ണക്കമ്പനികളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പല ഫ്ലാറ്റ് നിര്‍മാതാക്കളും റെറ്റിക്യുലേറ്റഡ് സപ്ലൈ സംവിധാനം ഏര്‍പ്പെടുത്തിയത്. 2001 മുതലാണ് ഇത് നിലവില്‍ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: