ഫോക്സ്‌വാഗന്റെ പുതിയ ടൂറേഗ്‌ വിപണിയില്‍

Monday 8 October 2012 6:56 pm IST

കൊച്ചി: ഫോക്സ്‌വാഗണ്‍ ടൂറേഗിന്റെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലിറങ്ങി. ഈ ഡീസല്‍ ആഢംബര കാറിന്റെ ഡല്‍ഹിയിലെ എക്സ്‌ - ഷോറൂം വില 58.5 ലക്ഷം രൂപയാണ്‌. 12.08 കിലോ മീറ്റര്‍ മെയിലേജ്‌ കമ്പനി അവകാശപ്പെടുന്നു.
തികച്ചും കരുത്തുറ്റതും കാര്യക്ഷമവുമായ 3 ലിറ്റര്‍ വി 6 ടിഡിഐ എഞ്ചിനാണ്‌ ടൂറേഗിലേത്‌. ഇത്‌ 3800-4400 ആര്‍പിഎമ്മില്‍ പരമാവധി 245 പിഎസ്‌ കരുത്ത്‌ പ്രദാനം ചെയ്യുന്നു. 1750-2250 ആര്‍പി എമ്മില്‍ 550 എന്‍എം ആണ്‌ ടോര്‍ക്‌.
മുന്‍ മോഡലിനേക്കാള്‍ 41 എം, എം നീളവും 12 എം എം വീതിയും ടൂറേഗിന്‌ കൂടുതലുണ്ട്‌. 16 ഇഞ്ച്‌ അലോയ്‌ വീല്‍, റൂഫ്‌ റെയില്‍സ്‌ മനോഹരമായ സണ്‍റൂഫ്‌, എല്‍ഇഡി ബൈ സീനോണ്‍ ഹെഡ്‌ ലൈറ്റ്‌, വിയന്ന ലെതര്‍ അപ്പോള്‍സ്റ്ററി, മള്‍ട്ടിഫംഗ്ഷന്‍ ഡിസ്പ്ലേ, ഫോര്‍സോണ്‍ ടെംപറേച്ചര്‍ കണ്‍ട്രോളോടുകൂടിയ ക്ലൈമാറ്റിക്‌ എയര്‍കണ്ടീഷണര്‍, 14 രീതിയില്‍ ക്രമീകരിക്കാവുന്ന ഫ്രണ്ട്‌ സീറ്റുകള്‍, പാര്‍ക്‌ ഡിസ്റ്റന്‍സ്‌ കണ്‍ട്രോള്‍, ക്രൂയിസ്‌ കണ്‍ട്രോള്‍ എന്നിവ പുതിയ ടൂറേജിന്റെ സവിശേഷതകളാണ്‌. സുരക്ഷിതത്വത്തിനായി ഇലക്ട്രോണിക്‌ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ബാഗ്‌, മുന്നിലും പിന്നിലും ഡിസ്ക്‌ ബ്രേയ്ക്‌, ഇലക്ട്രോണിക്‌ ഇമ്മൊബിലൈസര്‍ എന്നിവ ഉണ്ട്‌. ഏഴ്‌ വ്യത്യസ്ത നിറങ്ങളില്‍ ടൂറേജ്‌ ലഭ്യമാണ്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.