തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ വ്യവസായങ്ങള്‍ക്ക് ഉപഭോഗം കൂടുതലുള്ള സമയത്ത് 25 ശതമാനം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റെഗുലേറ്ററി കമ്മീഷന് വൈദ്യുതി ബോര്‍ഡിന് അനുമതി നല്കി.
വൈദ്യുതി ഉപയോഗിക്കുന്ന പരസ്യ ബോര്‍ഡുകള്‍ക്കും, വൈദ്യുത ദീപാലങ്കാരങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി ഉപഭോഗം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് വ്യവസായങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചത്.
200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കളില്‍ നിന്നും കൂടിയ നിരക്ക് ഈടാക്കണമെന്നും കെ.എസ്.ഇ.ബി ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ റഗുലേറ്ററി കമ്മിഷന് തീരുമാനം കൈക്കൊണ്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: