കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാനുമായ ആര്. ബാലകൃഷ്ണപിള്ളയ്ക്കെതിരേ മാനനഷ്ടത്തിനു കേസ്. വാളകം സംഭവത്തില്‍ പരിക്കേറ്റ അധ്യാപകന് കൃഷ്ണകുമാറിന്റെ ഭാര്യ കെ.ആര് ഗീതയാണ് കേസ് ഫയല്‍ ചെയ്തത്.
വാളകം സംഭവത്തിനു ശേഷം കൊട്ടാരക്കര കച്ചേരിമുക്കില്‍ നടന്ന പൊതുയോഗത്തില്‍ ബാലകൃഷ്ണപിള്ള തനിക്കും കുടുംബത്തിനും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്നാരോപിച്ചാണു കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം സ്കൂളിലെ പ്രഥമാധ്യാപികയാണ് ഗീത.
അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അഡ്വ. എന്‍. സുകുമാരന്‍ പോറ്റി മുഖാന്തിരമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: