കോട്ടയം: തപസ്യ കലാ-സാഹിത്യവേദി 36-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം ഇന്നലെ കോട്ടയത്ത് നടന്നു.
ജവഹര്‍ ബാലഭവന് കുട്ടികളുടെ ലൈബ്രറി ഹാളില്‍ നടന്ന യോഗത്തില്‍ കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറി സി. ജി. വാസുദേവന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവിഴ ജയശങ്കര്‍ അദ്ധ്യക്ഷനും പി.ജി. ഗോപാലകൃഷ്ണന് ജനറല്‍ കണ്‍വീനറുമായ സമിതിയെ യോഗം തെരഞ്ഞെടുത്തു.
തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ജി. ഹരിദാസ്, സംഘടനാ സെക്രട്ടറി അനൂപ് കുന്നത്ത്, സഹസംഘടനാ സെക്രട്ടറി എം. സതീശന്, സംസ്ഥാന സമിതിയംഗം ആര്. സഞ്ജയന്, ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍ റാം തുടങ്ങിയവര്‍ പങ്കെടുത്തു. ‘മാറുന്ന കാലവും മലയാളത്തനിമയും’ എന്ന വിഷയത്തെ മുന്‍നിര്‍ത്തി ഡിസംബര്‍ 15, 16 തീയതികളിലാണ് തപസ്യ വാര്‍ഷിക സമ്മേളനം നടക്കുന്നത്. സ്വാഗതസംഘ രൂപീകരണയോഗത്തില്‍ പി. ജി. ഗോപാലകൃഷ്ണന് സ്വാഗതവും, ഡി. ഹരിനാരായണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: