കൊല്‍ക്കൊത്ത: പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഒഴിവില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 60 ശതമാനം പോളിംഗ്. 2009 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 84.71 ആയിരുന്നു. ജാഗിപൂര് മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്.
രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകന് അഭിജിത് മുഖര്‍ജി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. രാവിലെ 11 മണിക്കുള്ള വിവരമനുസരിച്ച് 21 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: