മലപ്പുറം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ കയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും വ്യവസായി കെ.എ. റൗഫിനെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം.
റൗഫിന്റെ വാഴക്കാടുള്ള ക്വാറി സംബന്ധിച്ച വിഷയത്തിനായി ബ്ലോക്ക് പഞ്ചായത്തില്‍ എത്തിയ റൗഫ് ജീവനക്കാരോടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജിയോടും അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. പരാതി ലഭിച്ചയുടനെ റൗഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: