ഗാസിയാബാദ്: ഗാസിയാബാദ് കോടതിയില്‍ അജ്ഞാതര്‍ നടത്തിയ വെടിവയ്പ്പില്‍ വിചാരണത്തടവുകാരന് ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികള്‍ കോടതിയില്‍ എത്തിയത്.
വിചാരണത്തടവുകാരനായ ഉത്തര്‍പ്രദേശിലെ ഗുണ്ടാത്തലവന് ഉദ്ധംസിങ്ങിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഘത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമല്ല. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. കോടതിയിലെ സുരക്ഷ കര്‍ശനമാക്കി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊലപാതകക്കേസ് ഉള്‍പ്പടെ 50 കേസുകളില്‍ പ്രതിയായ ഉദ്ധംസിങ്ങിനെ മീററ്റില്‍ നിന്നാണ് ഗാസിയാബാദ് കോടതിയിലേയ്ക്ക് കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: