തിരുവനന്തപുരം: മുസ്ലീംലീഗീനെതിരെ ആര്യാടന്റെ രൂക്ഷവിമര്‍ശനം. ലീഗാണ് ഭരിക്കുന്നതെന്ന് പലര്‍ക്കും ധാരണയുണ്ട്. അത് തിരുത്തണം. ലീഗ് പറയുന്നത് പോലെയാണ് യുഡിഎഫില്‍ നടക്കുന്നതെന്നാണ് ആരോപണം. അനൂപിന്റെ കേരള കോണ്‍ഗ്രസിനുള്ള അധികാരം മാത്രമാണ് ലീഗിനുമുള്ളത്. യുഡിഎഫില്‍ എല്ലാവരും തുല്യരാണ്. ലിഗിന് കൂടുതല്‍ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ ലീഗിനെ ഒറ്റപ്പെടുത്തുന്നുവെന്ന് പറഞ്ഞുകേട്ടു. അത് പുതിയ അറിവാണെന്നും തിരുവനന്തപുരത്ത് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ആര്യാടന് മുഹമ്മദ് പറഞ്ഞു.
ഇതിനിടെ മന്ത്രി ആര്യാടന് മുഹമ്മദ് പറയുന്നത് മനസിലാക്കാനുള്ള ശക്തിയും ബുദ്ധിയും പോലും മുസ്ലീംലീഗിനില്ലാതായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആലപ്പുഴയില്‍ പറഞ്ഞു.
യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ പറയുമ്പോള്‍ മുസ്ലീംലീഗിനും മുസ്ലീം സമുദായത്തോടുമുള്ള വിദ്വേഷമായി അതിനെ ചിത്രീകരിക്കുന്നത് മതസൗഹാര്‍ദ്ദം തകര്‍ക്കാനേ ഉപകരിക്കൂ. മുസ്ലീംലിഗിനോട് എസ്എന്‍ഡിപി യോഗത്തിന് എക്കാലവും സ്നേഹാദരങ്ങളേ ഉള്ളൂ. അത് ബലഹീനതയായി കാണരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: