ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ കിഴക്കന്‍ തീരങ്ങളിലെ ആരു ദ്വീപുകള്‍ക്കു സമീപം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
വടക്കു പടിഞ്ഞാറന്‍ ഡോബോയില് നിന്നു 80 കിലോമീറ്റര്‍ അകലെ 33 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. അതേസമയം, ഇന്തോനേഷ്യന്‍ ദ്വീപുകള്‍ക്കു സമീപം ചെറിയതോതില്‍ സുനാമിയ്ക്കു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സുനാമി വിനാശകാരിയാവില്ലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: