സ്വകാര്യ ബസുടമകള്‍ 29 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

Saturday 13 October 2012 4:28 pm IST

കൊച്ചി: യാത്രാ നിരക്ക്‌ വര്‍ധന ആവശ്യപ്പെട്ട്‌ സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്‌. ഈ മാസം 29 മുതല്‍ നിരക്ക്‌ വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരം നടത്താനാണ്‌ തീരുമാനം. ആള്‍ കേരള ബസ് ഒപ്പറേറ്റേഴ്സ് കോഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. മിനിമം ചാര്‍ജ് അഞ്ച് രൂപയില്‍ നിന്നും ഏഴ് രൂപയാക്കുക, കിലോമീറ്ററിന് 50 പൈസ എന്നത് 70 പൈസയാക്കി ഉയര്‍ത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ നേരത്തേതന്നെ വച്ചിരുന്നതാ‍ണ്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ മന്ത്രിസഭാ ഉപസമിതിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. നേരത്തെ ബസുടമകളുമായി ചര്‍ച്ച നടത്തിയ ഉപസമതി 15 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിരുന്നു. ഇതവസാനിക്കുന്ന സമയപരിധി വെച്ചാണ്‌ ഇപ്പോള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്‌. സിഐടിയു തൊഴിലാളി യൂണിയനും സ്വകാര്യ ബസ്‌ ജീവനക്കാരുടെ പണിമുടക്കിന്‌ ആഹ്വാനം ചെയ്തിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.