ആസാമില്‍ അകമ്പടി വാഹനത്തിന് നേരെ ഗ്രനേഡാക്രമണം

Tuesday 19 July 2011 1:15 pm IST

സിബ്‌സാഗര്‍: സ്കൂള്‍ബസിന്‌ അകമ്പടി പോയ ആസാം റൈഫിള്‍സ്‌ വാഹനത്തിന്‌ നേരെ ഗ്രനേഡാക്രമണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.ഉള്‍ഫ തീവ്രവാദികളാണ്‌ ആക്രമണത്റ്റിന് പിന്നിലെന്ന്‌ സംശയിക്കുന്നു. ആസാമിലെ സിബ്‌സാഗര്‍ ജില്ലയിലെ കെന്‍ഡുഗുരിയിലാണ്‌ സംഭവം. നസീറയിലെ കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളുടെ സ്കൂള്‍ ബസിന്‌ അകമ്പടി പോയ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിനു നേരെയാണ്‌ തീവ്രവാദികള്‍ ഗ്രനേഡെറിഞ്ഞത്‌. എന്നാല്‍ ഗ്രനേഡ്‌ സ്കൂള്‍ ബസിന്റെയും സുരക്ഷാവാഹനത്തിന്റെയും തൊട്ടടുത്ത്‌ വച്ച്‌ പൊട്ടിതെറിക്കുകയായിരുന്നു. ഉള്‍ഫ ചെയര്‍മാന്‍ അരബിന്ദ രാജ്ഖോവയുടെ വീടിനു മൂന്ന്‌ കിലോമീറ്റര്‍ മാത്രം അകലെ വച്ചാണ്‌ സംഭവം നടന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.