സൈബര്‍ ആക്രമണം: പ്രതിരോധ വകുപ്പ് സൈബര്‍ പോരാളികളെ തയ്യാറാക്കുന്നു

Tuesday 16 October 2012 4:07 pm IST

ന്യൂദല്‍ഹി: സൈബര്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ വകുപ്പ്‌ അഞ്ചു ലക്ഷം സൈബര്‍ പോരാളികളെ തയ്യാറാക്കുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ നേട്ടം കൈവരിക്കാനാണ്‌ പ്രതിരോധ വകുപ്പ്‌ ലക്ഷ്യമിടുന്നത്‌. സ്വകാര്യമേഖലയിലെ പങ്കാളിത്തത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവ്ശങ്കര്‍ മേനോന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണു തീരുമാനം. സൈബര്‍ സുരക്ഷയ്ക്കു വന്‍ ഭീഷണിയാണു രാജ്യം നേരിടുന്നതെന്നു യോഗം വിലയിരുത്തി. ഈരംഗത്ത് അടിയന്തരമായി ഗവേഷണങ്ങളും ആസൂത്രണവും ശക്തമാക്കണമെന്നു മേനോന്‍ പറഞ്ഞു. അടിക്കടിയുണ്ടാകുന്ന ഹാക്കര്‍ സംവിധാനങ്ങളെ പ്രതിരോധിക്കുകയാണ് പുതിയ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷം സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളില്‍ വ്യാജന്‍മാര്‍ കടന്നു കൂടി പ്രശ്നം സൃഷ്ടിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രതിരോധ വകുപ്പ്‌ ഇത്തരത്തിലുള്ള ഒരു നടപടിയെടുത്തത്‌. ഹാക്കര്‍ സംവിധാനങ്ങളെ പ്രതിരോധിക്കാന്‍ മതിയായ കംപ്യൂട്ടര്‍ വിദഗ്ധര്‍ നിലവിലില്ല‌. ഏകദേശം 4.7 ലക്ഷം വിദഗ്ധരുടെ ഒഴിവുകളാണ്‌ ഇപ്പോള്‍ ഉള്ളത്‌. ഇതിനായി മറ്റ്‌ രാജ്യങ്ങളില്‍ നിന്നുമുള്ള വിദഗ്ധരുടെ സഹായവും തേടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.