കോണ്‍സുലേറ്റ്‌ ആക്രമണം: ഹിലരി ഉത്തരവാദിത്വമേറ്റു

Tuesday 16 October 2012 11:05 pm IST

ലിമ: ലിബിയയിലെ ബെന്‍ഗാസിയില്‍ അമേരിക്കന്‍ അംബാസിഡര്‍ ക്രിസ്സ്‌ സ്റ്റീവസ്‌ ഉള്‍പ്പെടെ നാല്‌ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട എംബസി ആക്രമണത്തിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന്‌ യു.എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍. നവംബര്‍ ആറിനു നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ വിഷയം ഒബാമയെ ദോഷമായി ബാധിക്കാതിരിക്കാനാണ്‌ ഹിലാരിയുടെ ശ്രമമെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. വൈസ്‌ പ്രസിഡന്റ്‌ സംവാദത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ആക്രമണത്തിന്റെ ഉത്തരവാദിത്വം വൈറ്റ്‌ ഹൗസിനാണെന്ന്‌ ആരോപിച്ചിരുന്നു. പ്രവാചകനിന്ദ ആരോപിക്കപ്പെടുന്ന കാലിഫോര്‍ണിയന്‍ നിര്‍മ്മിത സിനിമയ്ക്കെതിരായ പ്രതിഷേധമാണ്‌ അമേരിക്കന്‍ എംബസിക്കുനേരെ മാരകആക്രമണത്തിന്‌ തീവ്രവാദികളെ പ്രേരിപ്പിച്ചതെന്ന്‌ കരുതുന്നു. വൈസ്‌ പ്രസിഡന്റ്‌ സംവാദത്തില്‍ സുരക്ഷാ ഭീഷണി തങ്ങള്‍ക്കറിയില്ലായിരുന്നു എന്ന വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്റെ പ്രസ്താവനയെ സാധൂകരിക്കുന്നതാണ്‌ ഹിലരിയുടെ പരാമര്‍ശം. പെറുസന്ദര്‍ശന വേളയില്‍ തലസ്ഥാനമായ ലിമയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.