കസ്റ്റഡി മരണം: സി.ബി.ഐക്ക് നോട്ടീസ്

Tuesday 19 July 2011 2:47 pm IST

കൊച്ചി: സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ സി.ബി.ഐക്ക്‌ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയുടെ നോട്ടിസ്‌. കേസില്‍ ഉന്നതരുടെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നാണ്‌ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. സംഭവം നടക്കുന്ന സമയത്ത് തൃശൂര്‍ റേഞ്ച് ഐ.ജിയായിരുന്ന മുഹമ്മദ് യാസിനും പാലക്കാട് എസ്.പിയായിരുന്ന വിജയ് സാക്കറേയ്ക്കും കോടതി നേരത്തേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാണ്ട് പിന്നീട് സി.ബി.ഐ കോടതിക്ക് മടക്കി നല്‍കി. ഈ സാഹചര്യം ചോദ്യം ചെയ്തുകൊണ്ട് സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സി.ബി.ഐയുടെ വാദം കോള്‍ക്കാനായി ഈ മാസം 26ലേക്ക്‌ ഹര്‍ജി മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.