രോഹ്തക്: ലൈംഗീക പീഡനക്കേസുകളുടെ പരമ്പരയിലൂടെ കുപ്രസിദ്ധിയിലായ ഹരിയാനയില്‍ വീണ്ടും പീഡനക്കേസ്. വിവാഹിതയായ മുപ്പത് വയസുകാരിയാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്.
അടുത്ത ബന്ധുവിനോട് സംഭവം തുറന്നുപറഞ്ഞ യുവതി ഇതിനുശേഷമാണ് പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ അഞ്ചാഴ്ചയ്ക്കുള്ളില്‍ ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇരുപതാമത്തെ പീഡനക്കേസാണിത്.
രോഹ്തക്കിലെ ലഖന്‍ മാജ്ര ഗ്രാമത്തിലാണ് സംഭവം. 13 ന് രാത്രി നടന്ന സംഭവത്തില്‍ ഇന്നലെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബൈക്കിലെത്തിയ പ്രതികള്‍ യുവതിയെ ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: