ബംഗളുരു: നാലു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന് ജാമ്യം. ബാംഗളൂരിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ പാസ്കല്‍ മസൂരിയറിനാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള് ജാമ്യത്തിലുമാണ് പാസ്കലിന് ജാമ്യം നല്‍കിയത്.
പാസ്കലിന്റെ പാസ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇയാള്‍ രാജ്യം വിട്ടു പോകാതിരിക്കാന്‍ വേണ്ടിയാണിത്. മകളെ പീഡിപ്പിച്ചതായി മലയാളിയായ ഭാര്യ നല്കിയ പരാതിയെ തുടര്‍ന്ന് ജൂണ്‍ 19 നായിരുന്നു പാസ്കല്‍ മസൂരിയറെ അറസ്റ്റ് ചെയ്തത്.
ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ പരിശോധനയിലും ഡിഎന്‍എ പരിശോധനയിലും നിഗമനങ്ങളിലെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മസൂരിയര്‍ ജാമ്യാപേക്ഷ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: