നാല് സൂര്യന്മാരുള്ള ഗ്രഹത്തെ കണ്ടെത്തി

Wednesday 17 October 2012 5:26 pm IST

ലണ്ടന്‍: നാല് സൂര്യന്മാരുള്ള ഗ്രഹത്തെ കണ്ടെത്തിയതായി പ്ലാനറ്റ് ഹണ്ടേഴ്സ് എന്ന ജ്യോതി ശാസ്ത്ര സംഘം അറിയിച്ചു. ഭൂമിയുടെ ആറു മടങ്ങ് വലിപ്പമുള്ള ഗ്രഹം അയ്യായിരം പ്രകാശവര്‍സം അകലെയാണ് സ്ഥിതി ചെയ്യുന്നത്. നാസയുടെ പിന്തുണയുള്ള യേല്‍ സര്‍വകലാശാല സംഘമാണ് പ്ലാനറ്റ് ഹണ്ടേഴ്സ്. ഇവരുടെ കണ്ടെത്തല്‍ നാഴികകല്ലെന്നാണ് വിലയിരുത്തല്‍. പ്ലാനറ്റ് ഹണ്ടേഴ്സ് 1(പി.എച്ച്1) എന്നാണ് പുതിയ ഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്. നാല് സൂര്യന്മാരുടെ വെളിച്ചമുണ്ട് പി.എച്ച്1ല്‍. നെപ്ട്യൂണിനെ അപേക്ഷിച്ച് അല്‍പ്പം കൂടി വലിപ്പമുള്ളതാണ് പി.എച്ച് 1. പി.എച്ച്1ന്റെ അന്തരീക്ഷ മര്‍ദ്ദം 484 ഡിഗ്രി ഫാരന്‍ ഹീറ്റാണ്. ഹാവായില്‍ നിന്നുള്ള വിദഗ്ധ ജ്യോതിശാസ്ത്ര സംഘം കെക്ക് ടെലസ്കോപ്പുകളുടെ സഹായത്തോടെയാണ് പുതിയ ഗ്രഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.