തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കസ് സംബന്ധിച്ച് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത തുടരുന്നു. ചാരക്കേസ് വെറും ചാരം മാത്രമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസന് പറഞ്ഞു. ഇതേക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാരമായ കേസായതുകൊണ്ട് കേസില്‍ ഒരു പുനരന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും ഹസന് പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് വി.എസ്. അച്യുതാനന്ദന് പാര്‍ട്ടിയില്‍ തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞതെന്നും ഹസ്സന് ആരോപിച്ചു. വി. എസിന്റെ കുമ്പസാരം വെറും അഭിനയമാണ്. ഇത് ഭൂമിദാനക്കേസില്‍ പാര്‍ട്ടിയെ തന്റെയൊപ്പം നിര്‍ത്താന്‍ വേണ്ടിയുള്ള തന്ത്രമാണെന്നും ഹസന് പറഞ്ഞു.
പരിയാരം ഭരണസമിതി പിരിച്ചുവിട്ടാന്‍ മാത്രം പോര. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുകയും ഹസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: