കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഫോണിലൂടെ വധഭീഷണി ഉയര്‍ത്തിയ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി മുതുവടത്തൂര്‍ കല്ലുള്ളതില്‍ കുന്നത്ത് വീട്ടില്‍ കുഞ്ഞബ്ദുള്ള(27)യെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ വീട്ടില്‍ നിന്ന് നാദാപുരം പ്രിന്‍സിപ്പല്‍ എസ്.ഐ ജീവന് ജോര്‍ജ്ജ് ആണ് കസ്റ്റഡിയിലെടുത്തത്.
ഇയാളെ കോഴിക്കോട് സിറ്റി പോലീസിന് കൈമാറുമെന്ന് നാദാപുരം പോലീസ് പറഞ്ഞു. രണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്നായി ജന്മഭൂമി, മനോരമ, മാതൃഭൂമി, മംഗളം എന്നീ പത്രങ്ങളുടെ ഓഫീസില്‍ ഫോണ്‍ വിളിച്ച് ഇന്നലെ രാവിലെ 11.50 ഓടെയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഇയാള്‍ ഭീഷണി ഉയര്‍ത്തിയത്.
പോലീസ് സൈബര്‍ സെല്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ സ്വന്തം മേല്‍വിലാസത്തില്‍ എടുത്ത രണ്ട് മൊബൈല്‍ ഫോണ്‍ നമ്പറുകളില്‍ നിന്നാണ് വിളിവന്നതെന്ന് കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ചികില്‍സ തുടരുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: